അങ്കണവാടി കെട്ടിടം സമർപ്പിച്ചു

ചമ്പക്കുളം പഞ്ചായത്ത് അഞ്ചാം വാർഡിലെ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
തകഴി
ചമ്പക്കുളം പഞ്ചായത്ത് അഞ്ചാം വാർഡിലെ 46–-ാം നമ്പർ അങ്കണവാടിയുടെ ഹൈടെക് ഇരുനില കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു അധ്യക്ഷയായി. 2018ലെ പ്രളയത്തിൽ കെട്ടിടം തകർന്നിരുന്നു. തുടർന്ന് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക വികസനപദ്ധതിയിൽ 27.60 ലക്ഷം രൂപ കെട്ടിട നിർമാണത്തിനും ഒരുലക്ഷം വൈദ്യുതീകരണത്തിനും അനുവദിച്ചു. ക്ലാസ്റൂം, അടുക്കള, ശുചിമുറി, പ്ലേ റൂം എന്നിവയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം എസ് ശ്രീകാന്ത്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് മായാദേവി, ബെന്നി വർഗീസ്, ഫില്ലമ്മ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ എം സജികുമാർ, കൊച്ചുറാണി ബാബു, തോമസ് ജോസഫ്, ടി ബാബു, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി, ചമ്പക്കുളം ഐസിഡിഎസ് ഓഫീസർ സുജ ജയപാൽ, പഞ്ചായത്ത് ഓവർസിയർ ജോവാൻ തോമസ്, സിപിഐ എം ചമ്പക്കുളം ലോക്കൽ സെക്രട്ടറി കെ ജി അരുൺകുമാർ, അധ്യാപിക കെഎം സുജാത, വർക്കർ കെ കെ ഓമന എന്നിവർ സംസാരിച്ചു.











0 comments