Deshabhimani

അങ്കണവാടി കലാമേള ‘കുട്ടിപ്പൂരം’ വർണാഭമായി

മാന്നാർ പഞ്ചായത്ത് അങ്കണവാടി കലാമേള 'കുട്ടിപ്പൂരം'  സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ പഞ്ചായത്ത് അങ്കണവാടി കലാമേള 'കുട്ടിപ്പൂരം' സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:10 AM | 1 min read

മാന്നാർ

അങ്കണവാടികളിലെ കുരുന്നുകളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കി കുട്ടിപ്പൂരം കലാമേള. മാന്നാർ പഞ്ചായത്തിലെ 28 അങ്കണവാടികളിലെ 250-ഓളം കുരുന്നുകളാണ് മേളയിൽ പങ്കെടുത്തത്. പാട്ട്, നൃത്തം, അഭിനയമുൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കാണികളിൽ ആവേശവും സന്തോഷവും പകർന്നു. പാവുക്കര സെന്റ് പീറ്റേഴ്സ് കാത്തലിക് ചർച്ച് ഹാളിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഎ ലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല ബാലകൃഷ്ണൻ, അജിത് പഴവൂർ, ഹസീന സലാം, ആർ ശ്യാമളവല്ലി, ചാക്കോ കയ്യത്ര, പഞ്ചായത്ത് സെക്രട്ടറി ആർ ബിന്ദു, സിഡിപിഒ കെ പി ലത, ഐസിഡിഎസ് സൂപ്പർവൈസർ ജെ ജ്യോതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan

01

print edition കെഎഎസ് അട്ടിമറി; അന്തിമചട്ടത്തിനും തിരക്കിട്ട നീക്കം
Ftune

03

print edition വെളുക്കാൻ തേച്ച് വൃക്കരോഗം; അന്വേഷണം തുടങ്ങി
tyre

06

print edition വിലയിടിക്കാൻ എംആർഎഫിന്റെ റബർ ഇറക്കുമതി
deshabhimani section

Recommended

Deshabhimani
Home