തീരസംരക്ഷണ പദ്ധതി
വിദഗ്ധസംഘം വിലയിരുത്തി

തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദഗ്ധ സംഘം ആറാട്ടുപുഴയിൽ പാരിസ്ഥിതിക-സാമൂഹിക ആഘാത വിലയിരുത്തൽ നടത്തുന്നു
കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്തിൽ എഡിബിയുടെയും ലോക ബാങ്കിന്റെയും സഹായത്തോടെ നടപ്പാക്കുന്ന തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി പാരിസ്ഥിതിക-സാമൂഹിക ആഘാത വിലയിരുത്തൽ നടത്തി. വലിയഴീക്കൽ മുതൽ മംഗലം വരെയുളള തീരത്താണ് വിദഗ്ധ സംഘം പഠനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, ജനപ്രതിനിധികളായ എസ് ശ്യാംകുമാർ, എം പ്രതാപൻ, ലതാ തുളസീദാസ്, പ്രശാന്ത, എ താജുദ്ദീൻ, അനീഷ് തുടങ്ങിയവർ കാര്യങ്ങൾ സംഘത്തെ ബോധ്യപ്പെടുത്താനായി ഒപ്പമുണ്ടായിരുന്നു.









0 comments