ചികിത്സയിൽ 6 പേർ
മത്സ്യത്തൊഴിലാളിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം

ആലപ്പുഴ
ജില്ലയിൽ അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞദിവസം പുന്നപ്ര സ്വദേശിയായ ഉൾനാടൻ മത്സ്യത്തൊഴിലാളിക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. കായലിലെ വെള്ളത്തിൽനിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ പറഞ്ഞു. ഒരാളെക്കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേർക്ക് വെസ്‌റ്റ് നൈൽ പനിയും ഒരാൾക്ക് ജപ്പാൻ ജ്വരവും സംശയിക്കുന്നുണ്ട്. രണ്ടാഴ്‌ചക്കിടെയാണ് ആറുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചു. ചെട്ടികാട്, ചേർത്തല പട്ടണക്കാട്, ആറാട്ടുപുഴ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗബാധ കണ്ടെത്തി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ പറഞ്ഞു.










0 comments