അമ്പലപ്പുഴ – തകഴി മേൽപ്പാലം നിർമിക്കണം

ആർസിഎൽയു ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
അമ്പലപ്പുഴ– തിരുവല്ല പ്രധാന റോഡിന്റെ ഭാഗമായ തകഴിയിൽ റെയിൽവേ ക്രോസ് ഭാഗത്ത് കൂടുതൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ അമ്പലപ്പുഴ– തകഴി മേൽപ്പാലം നിർമിക്കണമെന്ന് റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. റെയിൽവേ കൺസ്ട്രക്ഷൻ ലേബേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി കെ അച്ചുതൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി സി ബെന്നി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയന്റ് സെക്രട്ടറി എം എം ജോണി, വി കെ ബൈജു, ജയൻ, ജി ഷിബു, വി ആർ ബിൻസി, എം ടി ഉണ്ണി, പി ജെ ജയ്മോൻ, പി രമേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ മഹേന്ദ്രൻ (പ്രസിഡന്റ്), വി സി ബെന്നി (സെക്രട്ടറി), ജി ഷിബു (ട്രഷറർ), പി രമേശൻ, പി ആർ മാവോ (വൈസ് പ്രസിഡന്റുമാർ), എം ടി ഉണ്ണികൃഷ്‌ണൻ, പി ജെ ജയ്മോൻ (ജോയിന്റ് സെക്രട്ടറിമാർ).









0 comments