ad
Deshabhimani

തൊഴിലാളി ഐക്യത്തിൽ സമരകാഹളം

അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന റാലി

അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന റാലി

വെബ് ഡെസ്ക്

Published on Feb 13, 2026, 12:18 AM | 2 min read

ചെങ്ങന്നൂർ

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം അനസ് പൂവാലം പറമ്പിൽ അധ്യക്ഷനായി. സിഐടിയു ഏരിയാസെക്രട്ടറി എം കെ മനോജ്, ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ ,കർഷകസംഘം ഏരിയ ട്രഷറർ മധു ചെങ്ങന്നൂർ, പ്രസന്ന, പി ഡി സുനീഷ് കുമാർ, വി ജി മോഹനൻ, പി ആർ രമേഷ് കുമാർ, ടി ഗീതാ കുമാരി, ടി ഹംസരാജൻ, ഡോ. ദീപു ദിവാകരൻ, മോഹനകുമാർ, ഫറൂഖ്, കെ മനോജ്കുമാർ എന്നിവർ സംസാരിച്ചു.

മങ്കൊമ്പ്

ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് കുട്ടനാട്ടിൽ പൂർണം. സിവിൽ സർവീസ് മേഖലയിലും പണിമുടക്ക് സമ്പൂർണമായിരുന്നു. കുട്ടനാട് മിനി സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരും അധ്യാപകരും പണിമുടക്കി പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം ബൈജു പ്രസാദ്, കെ എസ് ടി എ ജില്ലാവൈസ് പ്രസിഡന്റ്‌ എം സിന്ധു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജ്കുമാർ, ഹഷീർ, ഏരിയ പ്രസിഡന്റ്‌ അമൽരാജ് എന്നിവർ സംസാരിച്ചു. പണിമുടക്കിന് അഭിവാദ്യമർപ്പിച്ച്‌ കുട്ടനാട്ടിൽ പ്രകടനവും സമ്മേളനവും നടന്നു. മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം രാമങ്കരിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന കമ്മറ്റി അംഗം ബി മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. സിഐടിയു തകഴി ഏരിയസെക്രട്ടറി പി സജിമോൻ അധ്യക്ഷനായി. കെ കെ അശോകൻ, കെ വി ജയപ്രകാശ്, കെ ആർ പ്രസന്നൻ, എ പി സജി എന്നിവർ സംസാരിച്ചു.

മാന്നാർ

അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മാന്നാറിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പരുമല ജങ്ഷനിൽ ചേർന്ന യോഗം എച്ച്എംഎസ് ജില്ലാ പ്രസിഡന്റ്‌ ജേക്കബ് ഉമ്മൻ ഉദ്ഘാടനംചെയ്‌തു. എഐടിയുസി ഏരിയ പ്രസിഡന്റ്‌ പി ജി രാജപ്പൻ അധ്യക്ഷനായി. സിഐടിയു ഏരിയ പ്രസിഡന്റ്‌ പി എൻ ശെൽവരാജൻ, സെക്രട്ടറി കെ പി പ്രദീപ്, മുഹമ്മദ് ഷാനി, കെ എം സഞ്‌ജുഖാൻ, ആർ സഞ്‌ജീവൻ, എൻ സുധാമണി, കെ പ്രശാന്ത്, ടി ജി മനോജ്, രാജമ്മ, വിജയമ്മ, എസ് സുരേഷ്‌കുമാർ, ടി എ സുധാകരക്കുറുപ്പ്, പി ജി അനന്തകൃഷ്‌ണന്‍, ഷാജി മാനംപടവില്‍, ജി രാജേന്ദ്രന്‍, ഇ എന്‍ നാരായണന്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home