ad
Deshabhimani

അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടം മേയ് 11 വരെ

ആലപ്പുഴയില്‍ വണ്ടര്‍ഫാള്‍സിന്റെ ‘വെള്ളംകളി'

ആലപ്പുഴ ബീച്ചില്‍ വണ്ടര്‍ഫാള്‍സ് അപ്രത്യക്ഷമാകുന്ന വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കുന്ന കുടുംബാംഗങ്ങള്‍
വെബ് ഡെസ്ക്

Published on Apr 25, 2026, 01:38 AM | 1 min read

ആലപ്പുഴ

വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന അന്തരീക്ഷത്തിന് കുളിര്‍മയേകി ആലപ്പുഴ ബീച്ചിലെ ‘വണ്ടര്‍ ഫാള്‍സ്'. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ കൗതുകമായ ഇ‍ൗ അപ്രത്യക്ഷമാകുന്ന അത്ഭുതവെള്ളച്ചാട്ടം മെയ് 11ന് സമാപിക്കും. ഇരട്ട വെള്ളച്ചാട്ടങ്ങളുടെ സാന്നിധ്യമാണ് ഇതിന്റെ പ്രത്യേകത. 160 അടി നീളത്തിലും 80 അടി ഉയരത്തിലും ക്രമീകരിച്ചിരിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന എല്ലാവരും ഒരുപോലെ നനയും. അതിരപ്പള്ളിയെയും കുറ്റാലത്തെയും ഓര്‍മിപ്പിക്കുന്ന ഈ കൃത്രിമ വെള്ളച്ചാട്ടം ജലം അപ്രത്യക്ഷമാകുന്ന വിസ്മയ രൂപകല്‍പ്പനയാല്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തുകയാണ്. ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ മാതൃകയില്‍ അഞ്ച് ലക്ഷത്തിലധികം കൃത്രിമ പൂക്കള്‍ കൊണ്ട് തീര്‍ത്ത വിമാനം, ആന, പക്ഷികള്‍ എന്നിവയുടെ പടുകൂറ്റന്‍ രൂപങ്ങളാണ് മേളയിലെ മറ്റൊരു ആകര്‍ഷണം. സെല്‍ഫി പ്രേമികള്‍ക്കും കുടുംബങ്ങള്‍ക്കും ഈ കാഴ്ചകള്‍ നവ്യാനുഭവമാണ്. വൈകിട്ട്‌ ആറുമുതൽ ഡി ജെ സംഗീത വിരുന്നുമുണ്ട്‌. കുട്ടികള്‍ക്കായി നൂതനമായ അമ്യൂസ്മെന്റ് പാര്‍ക്കുകളും രുചികരമായ വിഭവങ്ങളുമായി ഫുഡ് കോര്‍ട്ടുകളും സജ്ജമാണ്. വിലകൂടിയ അടുക്കള ഉപകരണങ്ങള്‍ വെറും 100 രൂപയ്ക്ക് സ്വന്തമാക്കാവുന്ന സ്റ്റാളുകളുമുണ്ട്‌. വേനല്‍ ചൂട് ഉയര്‍ന്നതിനാല്‍ ദിവസവും പകൽ രണ്ടു മുതല്‍ രാത്രി ഒന്പതുവരെയാണ് പ്രവേശനം. ടിക്കറ്റ് നിരക്ക്: മുതിര്‍ന്നവര്‍ക്ക് 199 രൂപ, അഞ്ച് വയസ്‌ കഴിഞ്ഞ കുട്ടികള്‍ക്ക് 150 രൂപ. (അഞ്ച് വയസുവരെ പ്രവേശനം സൗജന്യമാണ്). പ്രവേശന ഫീസായ 199 രൂപ ടിക്കറ്റിന് അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൊളംബസ്, ജെയിന്റ് വീല്‍ റൈഡുകൾ സൗജന്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home