വർണരാജികളാൽ വരവേൽപ്പ്

ആലപ്പുഴ ബീച്ചിൽ പുതുവത്സരം ആഘോഷിക്കാൻ എത്തിയവരുടെ തിരക്ക്
പുതുപ്രതീക്ഷകൾക്ക് വർണപ്പൂത്തിരികൊളുത്തി ആർപ്പുവിളിച്ച് നവവത്സരത്തെ വരവേറ്റ് ജില്ല. പൊതുഇടങ്ങളിൽ ഒന്നിച്ചുകൂടിയും സന്ദേശം പങ്കിട്ടും ഫോൺ വിളിച്ചും ജനങ്ങൾ പരസ്‌പരം ആശംസകൾ അറിയിച്ചു. സംഘടനകളും ക്ലബ്ബുകളും വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു. വെടിക്കെട്ടും ചെണ്ടമേളവും മധുര വിതരണവും ഉണ്ടായി. നഗരത്തിലെ ഹോട്ടലുകളിൽ പുതുവർഷാഘോഷം ഗംഭീരമായി. ആലപ്പുഴ, അർത്തുങ്കൽ, അഴീക്കൽ, മാരാരി ബീച്ചുകളിലും ഉളവയ്‌പ്, ചേർത്തല ടിബി കനാൽക്കരയിലും വൻതിരക്കായി. ആലപ്പുഴ ബീച്ചിലെ കാർണിവലും ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിറച്ചാർത്തേകി. ഡിജെ പാർടികൾക്കൊപ്പം പാപ്പാഞ്ഞിയെ കത്തിച്ചാണ് ഇക്കുറി പുതുവർഷത്തെ വരവേറ്റത്. നഗരത്തിൽ മാത്രം 300 പൊലീസുകാരെ വിന്യസിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തി.










0 comments