വടക്കേക്കര പഞ്ചായത്ത് 9–ാംവാർഡ് ഉപതെരഞ്ഞെടുപ്പ്
യുഡിഎഫ് വന്നതോടെ പവർകട്ടും തിരിച്ചെത്തി: സി എൻ മോഹനൻ

വടക്കേക്കര പഞ്ചായത്ത് ഒന്പതാംവാർഡ് ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാംവാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ലൈജു ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ പവർകട്ട് തിരിച്ചെത്തിയെന്ന് സി എൻ മോഹനൻ പറഞ്ഞു. ആവശ്യമായ മുൻകരുതൽ എടുക്കാൻ സമയം കിട്ടിയിട്ടും സർക്കാരും മന്ത്രിയും അനങ്ങിയില്ല. കുടുംബശ്രീ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നും സി എൻ മോഹനൻ പറഞ്ഞു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം വർഗീസ് മാണിയാറ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, നേതാക്കളായ എസ് ശർമ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി വി നിധിൻ, പി എസ് ഷൈല, എ എം ഇസ്മയിൽ, കെ ബി അറുമുഖൻ, എം വി ജോസ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ, ടി ആർ ബോസ്, ടി ജി അശോകൻ, കെ എം അംബ്രോസ്, എ ബി മനോജ്, സൈബ സജിവ്, സ്ഥാനാർഥി ലൈജു ജോസഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വർഗീസ് മാണിയാറ (പ്രസിഡന്റ്), കെ എം അംബ്രോസ് (സെക്രട്ടറി), എ ബി മനോജ് (ട്രഷറർ).










0 comments