Deshabhimani

അക്ഷയയും ഗായത്രിയും ജേതാക്കൾ

സംസ്ഥാന യുവജനക്ഷേമ ബോർഡ്

യുവജനക്ഷേമ ബോർഡ് ചേർത്തല മണ്ഡലം ശാസ്​ത്രക്വിസിൽ 
വിജയികളായ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലെ അക്ഷയയും ഗായത്രിയും

വെബ് ഡെസ്ക്

Published on Aug 04, 2025, 01:07 AM | 1 min read

വയലാർ
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ചേർത്തല മണ്ഡലം ശാസ്​ത്രക്വിസ് മത്സരം സംഘടിപ്പിച്ചു. ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലെ എസ് അക്ഷയയും എസ് ഗായത്രിയും ഒന്നാംസ്ഥാനം നേടി. കണ്ണങ്കര എസ്എംഎച്ച്എസിലെ അമൃത ഗിരീഷും അനാമിക അനൂപും രണ്ടാംസ്ഥാനം നേടി. ജില്ലാ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് സമ്മാനങ്ങൾ വിതരണംചെയ്​തു. വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, വൈസ്​പ്രസിഡന്റ് എം ജി നായർ,കോ–ഓർഡിനേറ്റർമാരായ അഖിൽ കൃഷ്​ണ, ബിനോയ്‌, അനുപ്രിയ ദിനൂപ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home