ad
Deshabhimani

തീരം ഒരുങ്ങുന്നു, 
നാദതരംഗത്തിന്‌

Aksharamuttam
വെബ് ഡെസ്ക്

Published on Dec 27, 2025, 01:15 AM | 1 min read

ആലപ്പുഴ

ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാന വിതരണത്തോടനുബന്ധിച്ച്‌ ഒരുങ്ങുന്നത്‌ അപൂർവ സംഗീതവിരുന്ന്‌. പ്രശസ്‌ത പിന്നണി ഗായികയായ അഭയ ഹിരൺമയി നയിക്കുന്ന ‘ഹിരൺമയം’ മെഗാ മ്യൂസിക്‌ നൈറ്റാണ്‌ നഗരത്തിന്‌ നിറച്ചാർത്താകുക. ഞായർ വൈകിട്ട്‌ ആറിന്‌ ആലപ്പുഴ ബീച്ചിലാണ്‌ സമ്മാനവിതരണം. തുടർന്നാണ്‌ സംഗീത പരിപാടി. ചടങ്ങിൽ രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ചലച്ചിത്രതാരം മീനാക്ഷി വിശിഷ്‌ടാതിഥിയാകും. ആന്റണീസ് അക്കാദമി, പ്രോമിസ് എജ്യൂക്കേഷൻ സർവീസസ്, ഇ സി ആർ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷൻ, ശ്രീരുദ്രാ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ എന്നിവരാണ് പരിപാടിയുടെ സ്‌പോൺസർമാർ. വെൻകോബ് ആണ്‌ സമ്മാനം സ്‌പോൺസർചെയ്യുന്നത്‌. മൈജി ഡിജിറ്റൽ പാർട്‌ണറും ഗ്ലോബൽ അക്കാദമി എജ്യൂക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരും എൻ എസ് ഹോസ്‌പിറ്റൽ, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്‌, ഫ്ലോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, വിസ്‌മയ, എൻആർഇ, ധർമപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ഔഷധി എന്നിവർ സഹപ്രായോജകരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home