print edition സ്വാതന്ത്ര്യദിനാഘോഷം: അതീവസുരക്ഷയിൽ ഡൽഹി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷാവലയത്തിൽ. 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഡൽഹി അതിർത്തി, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തും ആയിരത്തിലധികം സിസിടിവി സ്ഥാപിച്ചു. വ്യോമനിരീക്ഷണവും ശക്തമാക്കി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ഇതാദ്യമായി ദേശീയഗീതമായ വന്ദേമാതരം ആലപിക്കും. വ്യോമസേനയുടെ രണ്ട് എംഐ 17 ഹെലികോപ്‌റ്റർ ചെങ്കോട്ടയിലെ വേദിയിൽ പുഷ്‌പവൃഷ്ടി നടത്തും. 21 ഗൺ സല്യൂട്ടിന്റെ അകന്പടിയോടെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും. പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.










0 comments