‘ഹലോ ടു എഐ’ കാമ്പയിന് തുടക്കം
എഐ: അറിയാം നല്ലതും ചീത്തയും

ഡിവൈഎഫ്ഐ ‘ഹലോ ടു എഐ’ ജില്ലാ കാമ്പയിൻ സംസ്ഥാന ട്രഷറർ ആർ രാഹുൽ ഉദ്‌ഘാടനംചെയ്യന്നു
ആലപ്പുഴ
പുതുതലമുറയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് ഡിവൈഎഫ്‌ഐ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ കാമ്പയിന് ജില്ലയിൽ തുടക്കം. നൂറനാട് പടനിലം ഹയർസെക്കൻഡറി സ്‌കൂളിൽ സംസ്ഥാന ട്രഷറർ ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു. എഐ സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും സാങ്കേതികവിദ്യയെ സാമൂഹിക നന്മയ്‌ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. ശ്രീക്കുട്ടൻ ഒ രാഘവ്, ആഷ്‌ലി വർഗീസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ എംഎൽഎ, സെക്രട്ടറി ജെയിംസ് ശമുവേൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ശ്യാംകുമാർ, രമ്യ രമണൻ, പ്രൊഫഷണൽ സബ് കമ്മിറ്റി ജില്ലാ കൺവീനർ അനസ് നസീം, എസ് മുകുന്ദൻ, എസ് അഷ്‌കർ, അരവിന്ദ് എന്നിവർ സംസാരിച്ചു.








0 comments