Deshabhimani

തുറന്നൂ ശാസ്ത്രജാലകം

 ജില്ലാ സ്കൂൾ ശാസ്ത്രോത്സവം

ക്ലേ മോഡലിങ് (എച്ച്എസ്) ഒന്നാംസ്ഥാനം സ്റ്റീയ ആന്റണി (ഔർ ലേഡീസ് സിജിഎച്ച്എസ് പള്ളുരുത്തി)

വെബ് ഡെസ്ക്

Published on Nov 10, 2026, 01:47 AM | 1 min read

മൂവാറ്റുപുഴ

ശാസ്ത്രത്തിന്റെ കൗതുകങ്ങളും ഗണിതത്തിന്റെ യുക്തിയും സാങ്കേതികവിദ്യയുടെ വിസ്മയങ്ങളും ഒരേ വേദിയിൽ സംഗമിക്കുന്ന റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും മേഖലാ വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റും തുടങ്ങി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ 738 പോയിന്റോടെ മട്ടാഞ്ചേരി ഉപജില്ലയാണ് മുന്നില്‍.


703 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ രണ്ടാമതും 702 പോയിന്റോടെ കോതമംഗലം മൂന്നാമതുമുണ്ട്. സ്കൂളുകളില്‍ 228 പോയിന്റോടെ കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസാണ് മുന്നില്‍. 191 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസും 181 പോയിന്റോടെ കാലടി ചെങ്ങല്‍ സെന്റ് ജോസഫ് എച്ച്എസ്എസും തൊട്ടുപിന്നിലുണ്ട്. ​


ചടങ്ങില്‍ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപഴ്സണ്‍ ജോയ്സ് മേരി ആന്റണി, വൈസ് ചെയർമാൻ പി എം അബ്ദുൽ സലാം, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ പി നവീന, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷഹന മാഹിൻ, ജിനു ആന്റണി, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഡിഇഒ എം ആർ ബോബി തുടങ്ങിയവർ സംസാരിച്ചു. മേളയുടെ ലോഗോ രൂപകൽപ്പന ചെയ്ത ഫോർട്ട് കൊച്ചി കേംബ്രിജ് റോഡ് ഗീതാസദനിൽ അക്ഷദ എ കമ്മത്തിനു മാത്യു കുഴൽനാടൻ എംഎൽഎ ഉപഹാരം കൈമാറി.


ഐടി, ഗണിതശാസ്ത്ര മേളകൾ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂളിലും സാമൂഹികശാസ്ത്ര മേള എസ്എൻഡിപി സ്കൂളിലും ശാസ്ത്രമേള നിർമല ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്. പ്രവൃത്തിപരിചയമേള തർബിയത്ത്‌ സ്കൂളിലും വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റ് സർക്കാർ മോഡൽ സ്കൂളിലും നടക്കുന്നു. 14 ഉപജില്ലകളിൽനിന്ന് നാലായിരത്തോളം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങള്‍ നടക്കും.


ജില്ലാ ശാസ്‌ത്രോത്സവം തുടങ്ങി

ആദ്യദിനം മട്ടാഞ്ചേരി ഉപജില്ല മുന്നിൽ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home