ട്രെയിനിൽനിന്ന് 9 കിലോ കഞ്ചാവ് പിടിച്ചു

ട്രെയിനിൽനിന്ന് കണ്ടെടുത്ത കഞ്ചാവുമായി ആർപിഎഫ് ഉദ്യോഗസ്ഥർ
ആലുവ
റെയിൽവേ സ്റ്റേഷനിലെത്തിയ ദിബ്രുഗഡ്–കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽനിന്ന് 9.1 കിലോ കഞ്ചാവ് ആർപിഎഫ് കണ്ടെത്തി. വിപണിയിൽ 4.5 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് സൂക്ഷിച്ച സ്യൂട്ട്‌കേസ് ഉടമസ്ഥരില്ലാത്തനിലയിലായിരുന്നു. തുടർനടപടികൾക്കായി ഇത് എക്സൈസ് വകുപ്പിന് കൈമാറി. ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ ജെ ജിപിൻ, എസ്ഐ പ്രൈസ് മാത്യു, എഎസ്ഐ സിജോ സേവ്യർ, കോൺസ്റ്റബിൾ ജി വിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.









0 comments