Deshabhimani

ഇലക്‌ട്രിക്കൽ വയറിങ്ങിൽ താരമായി ഒരേയൊരു പെൺതരി

എച്ച്എസ് ഇലക്ട്രിക്കൽ വയറിങ്: എസ് ശ്രീനന്ദ, ജിഎച്ച്എസ് തച്ചങ്ങാട്

എച്ച്എസ് ഇലക്ട്രിക്കൽ വയറിങ്: എസ് ശ്രീനന്ദ, ജിഎച്ച്എസ് തച്ചങ്ങാട്

വെബ് ഡെസ്ക്

Published on Nov 10, 2026, 02:00 AM | 1 min read

കാസർകോട്‌

അവസരങ്ങളും പിന്തുണയും പ്രായോഗിക പരിചയവും നൈപുണ്യവുമുണ്ടെങ്കിൽ ഏതൊരാൾക്കും ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാം എന്ന സന്ദേശമുയർത്തി എച്ച്‌എസ്‌ വിഭാഗം പ്രവൃത്തിപരിചയമേള ഇലക്‌ട്രിക്കൽ വയറിങ്ങിൽ തിളങ്ങി ഒരു മിടുക്കി. തച്ചങ്ങാട്‌ എച്ച്‌എസിലെ എസ്‌ ശ്രീനന്ദയാണ്‌ താരമായത്‌. പൊതുവെ ആൺകുട്ടികൾമാത്രം തെരഞ്ഞെടുക്കാൻ ഇഷ്‌ടപ്പെടുന്ന മേഖലയിൽ ശ്രീനന്ദ കൈവച്ചത്‌ അച്ഛൻ നൽകിയ പിന്തുണ ഒന്നുകൊണ്ടുമാത്രം. ഏഴാംക്ലാസുമുതൽ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുക്കുന്നുണ്ട്‌. മൂന്നുവർഷത്തെ ഉപജില്ലാ മത്സത്തിലും ഇത്തവണത്തെ ജില്ലാ മത്സരത്തിലും ഇലക്‌ട്രിക്കൽ വയറിങ് മത്സരാർഥികളിൽ ഒരേയൊരു പെൺകുട്ടിയായിരുന്നു ശ്രീനന്ദ. ഒമ്പതാം ക്ലാസിലാണ്‌. തച്ചങ്ങാട്‌ പൊടിപ്പളത്ത്‌ വയറിങ്‌ തൊഴിലാളിയായ വി ശശിധരന്റെയും സ‍ൗമ്യശ്രീയുടെയും മകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home