Deshabhimani

മാലിന്യമല്ല വിസ്മയമാണ്

പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപന്ന നിർമാണം: 
കെ ശ്രദ്ധ, ജിഎച്ച്എസ്എസ് ഉദിനൂർ

പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ഉൽപന്ന നിർമാണം: 
കെ ശ്രദ്ധ, ജിഎച്ച്എസ്എസ് ഉദിനൂർ

വെബ് ഡെസ്ക്

Published on Nov 10, 2026, 02:00 AM | 1 min read

കാസർകോട്‌

ഉപയോഗശൂന്യമെന്ന് കരുതി സമൂഹം വലിച്ചെറിയുന്ന പാഴ്വസ്തുക്കൾക്ക് സർഗാത്മകതയുടെ സ്പർശമേകി ഉപകാരപ്രദമായ ഉൽപന്നങ്ങളാക്കിമാറ്റി ശ്രദ്ധേയയാവുകയാണ് കെ ശ്രദ്ധ. ജില്ലാ ശാസ്ത്രോത്സവത്തിലെ പ്രവൃത്തിപരിചയമേളയിൽ ഹയർ സെക്കൻഡറി വിഭാഗം ‘പ്രൊഡക്റ്റീവ് യൂസ് ഓഫ് വേസ്റ്റ് മെറ്റീരിയൽസ്’ മത്സരത്തിലാണ് ഉദിനൂർ ജിഎച്ച്എസ്എസിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിനി മാറ്റുരച്ചത്. മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതല്ലെന്നും ഭാവനയും ശ്രദ്ധയുമുണ്ടെങ്കിൽ അവയെ ദൈനംദിന ജീവിതത്തിന് മുതൽക്കൂട്ടാകുന്ന ഉൽപന്നങ്ങളാക്കി മാറ്റാമെന്നും തെളിയിക്കുകയായിരുന്നു മിടുക്കി. പ്ലാസ്റ്റിക് കുപ്പികൾ, പഴയ പത്രക്കടലാസുകൾ, ചിരട്ട, ഉപയോഗശൂന്യമായ തുണികൾ തുടങ്ങിയ പാഴ്വസ്തുക്കളിൽനിന്നാണ് വീടുകളിലേക്ക് ആവശ്യമുള്ള മനോഹരമായ അലങ്കാരവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിർമിച്ചെടുത്തത്. തുടർച്ചയായി നാലാം തവണയാണ് ശ്രദ്ധ ജില്ലാതല മത്സരവേദിയിലെത്തുന്നത്. ധർമകീർത്തി ആനന്ദിന്റെയും കെ ഷൈനയുടെയും മകളാണ്. സഹോദരി: കീർത്തന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home