Deshabhimani

print edition സൗത്ത് ആഫ്രിക്ക തെരഞ്ഞെടുപ്പ്; കരുത്തറിയിച്ച്‌ കമ്യൂണിസ്റ്റ് പാർടി

South africa.jpg
വെബ് ഡെസ്ക്

Published on Nov 10, 2026, 02:05 AM | 1 min read

ജൊഹന്നാസ്ബർഗ്: ആഫ്രിക്കൻ നാഷണൽ കോൺഗ്രസുമായുള്ള സഖ്യം വിട്ട്‌ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് ജനവിധി തേടിയ ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി (എസ്‌എസിപി) തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇലക്ട്രൽ കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 271 സീറ്റുകളിൽ പാർടി വിജയം ഉറപ്പിച്ചു.


ദേശീയതലത്തിൽ 7,08,712 വോട്ടുകളാണ് എസ്‌എസിപി സമാഹരിച്ചത്. സീറ്റുകളുടെ എണ്ണത്തിലും വോട്ടുവിഹിതത്തിലും (02.38 ശതമാനം) ഏഴാംസ്ഥാനം. ആകെയുള്ള 213 മുനിസിപ്പാലിറ്റികളിൽ 127 ഇടത്തും തൂക്കുസഭയാണ്‌. ഇവിടെയെല്ലാം കേവല ഭൂരിപക്ഷത്തിന്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ പിന്തുണ നിർണായകമാകും.


എഎൻസിയുടെ പരന്പരാഗത ശക്തികേന്ദ്രമായ കിഴക്കൻ കേപ്പിൽ വൻ മുന്നേറ്റം നടത്തിയ കമ്യൂണിസ്‌റ്റ്‌ പാർടി 89 സീറ്റുകൾ പിടിച്ചെടുത്തു. ആറു ശതമാനത്തിലേറെ വോട്ടുനേടി മുന്നാംസ്ഥാനത്ത്‌ എത്തുകയുംചെയ്‌തു. ലിംപോപോ (45 സീറ്റ്‌), എംപുമലാംഗ (26 സീറ്റ്‌), നോർത്ത് വെസ്റ്റ് (20 സീറ്റ്‌), ഉത്തര കേപ്പ് (13 സീറ്റ്‌) എന്നിവിടങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.


വ്യാവസായിക തൊഴിലാളികൾക്ക് ശക്തമായ സ്വാധീനമുള്ള നെൽസൺ മണ്ടേല ബേയിലെ ടൗൺഷിപ്പുകളിൽ നാലു വാർഡുകൾ പാർടി നേടി.

1994 മുതൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പേരിലാണ്‌ ത്രികക്ഷി സഖ്യത്തിൽ സ‍ൗത്ത്‌ആഫ്രിക്കൻ കമ്യൂണിസ്റ്റ്‌ പാർടി (എസ്‌എസിപി) മത്സരിച്ചിരുന്നത്‌. 2024ൽ ഭൂരിപക്ഷം നഷ്ടമായതോടെ സർക്കാർ രൂപീകരിക്കാൻ എഎൻസി വലതുപക്ഷ കക്ഷികളുടെ പിന്തുണതോടിയതോടെയാണ്‌ എഎസ്‌സിപി ഭരണസഖ്യം വിട്ടത്‌.


അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി നിലകൊള്ളുമെന്നും ഒരു പാർടിയുടെയും ആജ്ഞകൾക്ക് വഴങ്ങില്ലെന്നും എസ്‌എസിപി ജനറൽ സെക്രട്ടറി സോളി മാപൈല വ്യക്തമാക്കി. ഇടതുപക്ഷ ചിന്താഗതിയുള്ള മറ്റ് കക്ഷികളുമായി ചേർന്ന് പൊതു അജൻഡ രൂപീകരിക്കുന്നതിനെക്കുറിച്ചും, മുനിസിപ്പാലിറ്റികളിലെ സഖ്യസാധ്യതകളെക്കുറിച്ചും ചർച്ചചെയ്യാൻ പൊളിറ്റ്ബ്യൂറോ യോഗം ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home