Deshabhimani

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എംഡിഎംഎ വേട്ട

mdma
വെബ് ഡെസ്ക്

Published on Nov 10, 2026, 02:03 AM | 1 min read

കൊച്ചി

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട. ഡിആര്‍ഐയും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കിടെ ഡല്‍ഹിയില്‍നിന്നെത്തിയ യുവതിയിൽനിന്ന്‌ 986 ഗ്രാം എംഡിഎംഎയും 106 ഗ്രാം ഹഷീഷും പിടിച്ചെടുത്തു. ബാഗില്‍ ഒളിപ്പിച്ച ലഹരിവസ്‌തുക്കളുമായി ഹസ്രത്ത് നിസാമുദീന്‍ എക്സ്പ്രസിലാണ് അസ്തനി (21) എന്ന യുവതി എത്തിയത്. ഇവർ അന്തര്‍സംസ്ഥാന ലഹരികടത്തുസംഘത്തിലെ അംഗമാണെന്നാണ് സൂചന. കഴിഞ്ഞദിവസം എറണാകുളം സൗത്തിലെ ലോഡ്ജില്‍നിന്ന്‌ 35 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശികളും പിടിയിലായിരുന്നു.


986 ഗ്രാം എംഡിഎംഎയും 106 ഗ്രാം ഹഷീഷും പിടിച്ചു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home