Deshabhimani

സിഐടിയു സംസ്ഥാന സമ്മേളനം സമാപിച്ചു

സംഘാടനം നൂറിൽ നൂറ്

samsthaana sammelanathinu samaapanam

സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിനെത്തിയ തൊഴിലാളികൾ

വെബ് ഡെസ്ക്

Published on Nov 10, 2026, 02:00 AM | 1 min read

കോട്ടയം കൃത്യതയുടെയും താഴെത്തട്ടിലെ ഏകോപനത്തിന്റെയും പുതിയ മാതൃക തീർത്ത് സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനം. മാസങ്ങൾ നീണ്ട ഒരുക്കങ്ങളുടെയും പ്രവർത്തനങ്ങളുടെയും ബലത്തിൽ സംഘാടന മികവ് ശ്രദ്ധേയമായി. വാർഡ് തലങ്ങൾ മുതൽ സംഘാടകസമിതികൾ രൂപീകരിച്ചാണ്‌ സമ്മേളനത്തിന്‌ അടിത്തറയിട്ടത്. താഴെത്തട്ടിലുള്ള ഓരോ പ്രവർത്തകനെയും കോർത്തിണക്കിയ മുന്നൊരുക്കം വിജയമായി. സമ്മേളനത്തിന്റെ ഭാഗമായി ഏരിയതലങ്ങളിൽ സാംസ്‌കാരിക സംഗമം മുതൽ ജനകീയ സംഗമംവരെ നടത്തി. ഉൽപന്നങ്ങൾ നൽകാൻ നാടൊന്നാകെ ഒന്നിച്ചു. പൊതുസമ്മേളന നഗറിലേക്കുള്ള പതാക, കൊടിമര, കപ്പി കയർ ജാഥകൾ നഗരത്തിൽ ആവേശോജ്വലമായി സംഗമിച്ചു. സമ്മേളനത്തിനൊപ്പം നഗരത്തിൽ അരങ്ങേറിയ വിവിധ പരിപാടികൾ ജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചിത്ര –- ചരിത്ര പ്രദർശനം ക‍ൗതുകമായി. തീയറ്ററുകളിൽനിന്ന്‌ പടിയിറങ്ങിയ അനശ്വര ക്ലാസിക്കുകളും സമാന്തര സിനിമകളുമായി പ്രദർശിപ്പിച്ച ചലച്ചിത്രോത്സവം കാണികളുടെ ഹൃദയം കവർന്നു. പ്രമുഖരുടെ നേതൃത്വത്തിലുള്ള ഓപ്പൺ ഫോറം സജീവ ചർച്ചകൾക്ക് വഴിയൊരുക്കി. കൃത്യമായ ഇടപെടലുകളും ക്രമീകരണങ്ങളിലെ ആസൂത്രണവും സമ്മേളന നഗരിയെ അച്ചടക്കമുള്ളതാക്കി. ചെയർമാൻ ടി ആർ രഘുനാഥൻ, ജനറൽ സെക്രട്ടറി കെ അനിൽകുമാർ, ട്രഷറർ റെജി സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഘാടകസമിതി പ്രവർത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home