Deshabhimani

‘ഭാവികേരളം' അവതരിപ്പിച്ച് റബീഹും നബീലും

അപകടത്തില്‍പ്പെട്ട് ചാര്‍ട്ടുകള്‍ 
നശിച്ചു, പിന്മാറാതെ പോരാടി

ജില്ലാ ശാസ്ത്രോത്സവം

സ്റ്റിൽ മോഡൽ മത്സരത്തിൽ റബീഹ് സഹ്ത്ത സാലിയും കെ എൻ മുഹമ്മദ് നബീലും

വെബ് ഡെസ്ക്

Published on Nov 10, 2026, 01:52 AM | 1 min read

കൊച്ചി

‘‘വരുന്നവഴിക്ക് കാര്‍ അപകടത്തില്‍പ്പെട്ടു. പരിക്കൊന്നുമില്ലാതെ ഞങ്ങള്‍ രക്ഷപ്പെട്ടെങ്കിലും സ്റ്റില്‍ മോഡലിനായി വിവരണം തയ്യാറാക്കിയ ചാര്‍ട്ടുകളെല്ലാം നഷ്ടപ്പെട്ടു. പിന്നീട് സ്കൂളിലെത്തി പുതിയ ചാര്‍ട്ടുകള്‍ തയ്യാറാക്കിയാണ് മത്സരത്തിനിറങ്ങിയത്. എങ്ങനെയും ഞങ്ങളുടെ മാതൃക അവതരിപ്പിക്കണമെന്നായിരുന്നു മനസ്സില്‍’’– ശാസ്‌ത്രമേളയുടെ നിശ്ചലമാതൃകയില്‍ മത്സരിക്കാനെത്തിയ റബീഹ് സഹ്ത്താത് സാലിയും കെ എന്‍ മുഹമ്മദ് നബീലും ആത്മവിശ്വാസം നഷ്ടപ്പെടാതെ പറഞ്ഞു.


തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസ് വിദ്യാര്‍ഥികളായ ഇരുവരും ‘ഭാവികേരളം: കാലാവസ്ഥാ അതിജീവനശേഷിയുള്ള നഗരം' എന്ന വിഷയത്തില്‍ അവതരിപ്പിച്ച മാതൃക ഏറെ ശ്രദ്ധേയമായി. മഴവെള്ളസംഭരണി, ഹരിത മേൽക്കൂരകൾ, ജലം മണ്ണിലേക്ക് ഇറങ്ങുന്ന റോഡുകൾ, തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും, ഉയർത്തിപ്പണിത വീടുകൾ, സൗരോർജം, കാര്യക്ഷമമായ അഴുക്കുചാൽ സംവിധാനവും പ്രളയനിയന്ത്രണവും, മാലിന്യസംസ്കരണം എന്നിവയാണ് ഭാവികേരളം മാതൃകയിലുള്ളത്. സോളാര്‍ പാനലും കാറ്റാടിയന്ത്രവും ഉപയോഗിച്ചാണ് പ്രവര്‍ത്തനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home