Deshabhimani

ശബരിമല തീർഥാടനത്തിന്‌ ഇനി ഒരാഴ്‌ച

ഇവിടത്തെ കാര്യം ‘കഷ്ടമെന്റയ്യപ്പാ ’

makaravilakku theerthaadanam

പമ്പയിലേക്ക്‌ ഇറങ്ങുന്ന പടിക്കെട്ടുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Nov 10, 2026, 01:54 AM | 1 min read

പത്തനംതിട്ട ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിക്കാൻ ഇനി ഒരാഴ്‌ച മാത്രം. പന്പയിലും നിലയ്‌ക്കലും ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. അവസാനനിമിഷം ഓടിച്ചിട്ട് അറ്റകുറ്റപ്പണി നടത്തി മുഖംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌ സർക്കാർ സംവിധാനങ്ങൾ. ദിവസങ്ങൾക്കുള്ളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. തീർഥാടകർക്ക് വിരിവക്കാനുള്ള ജർമ്മൻ പന്തലിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. താൽക്കാലിക ശുചിമുറികളടക്കം പ്രവർത്തന സജ്ജമല്ല. പമ്പയിലെ ശുചീകരണ പ്രവർത്തനവും കൃത്യമായി നടക്കാത്തതിനാൽ മാലിന്യക്കൂന്പാരങ്ങളാണ്‌ എവിടെയും. നിലയ്‌ക്കലിലും നിരവധി പ്രശ്നങ്ങളാണ് അവശേഷിക്കുന്നത്. ശുചിമുറികൾ ഇതുവരെ തുറന്നു കൊടുക്കാത്തത് വലിയ പരാതിക്ക്‌ ഇടവരുത്തിയിട്ടുണ്ട്‌. പാർക്കിങ്‌ ഗ്ര‍ൗണ്ടും ഇവിടേക്കുള്ള റോഡും താറുമാറായി തന്നെ കിടക്കുന്നു. റോഡും പാർക്കിങ്‌ ഗ്രൗണ്ടും സജ്ജമാക്കാത്തതു മൂലം ഡ്രൈവർമാർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്‌. ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്‌ചയാണ്‌ ഉണ്ടായതെന്ന്‌ ഡ്രൈവർമാർ പരാതിപ്പെട്ടു. ഇടത്താവളങ്ങളിലെ അവസ്ഥയും പരിതാപകരമാണ്‌. ജില്ലയിലെ പ്രധാന ഇടത്താവളമായ പത്തനംതിട്ട താഴെവെട്ടിപ്രത്തെ നഗരസഭ സ്ഥലത്ത്‌ കുമിഞ്ഞുകൂടിയ മാലിന്യക്കൂന്പാരം നീക്കിയത്‌ മാധ്യമങ്ങളിൽ വാർത്തകൾ വന്ന്‌ വിവാദമായശേഷമായിരുന്നു.
 ​​തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി ​​തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെയും അടിസ്ഥാന സ‍ൗകര്യ വികസനത്തിന്റെയും പ്രധാന ചുമതല വഹിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ നോക്കുകുത്തികളാക്കി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്‌ സർക്കാർ വിളിച്ചുചേർത്ത അവലോകനയോഗങ്ങളിലൊക്കെയും ഉയർന്നുകേട്ട ഒന്നാണ്‌ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്‌ വർധിപ്പിക്കണമെന്ന ആവശ്യം. എന്നാൽ സർക്കാർ അതിനോടും മുഖംതിരിഞ്ഞ്‌ നിൽക്കുകയാണ്‌. ശുചീകരണം, കുടിവെള്ളം, മാലിന്യ സംസ്‌കരണം, വഴിവിളക്കുകൾ തുടങ്ങിയവ ഉറപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർണായക പങ്കാണുള്ളത്‌. ​​തൃപ്‌തിയില്ലാതെ 
ആഭ്യന്തരമന്ത്രിയും കഴിഞ്ഞദിവസം നിലയ്‌ക്കലും പന്പയിലുമെത്തിയ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും ഒരുക്കങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്താൻ തയ്യാറായില്ല. ഒരുക്കങ്ങളിൽ തൃപ്തിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ ആർക്കാണ്‌ പൂർണ തൃപ്‌തിയുണ്ടാവുകയെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home