വിദ്യാർഥിയിൽനിന്ന് പണം തട്ടൽ
സ്വർണം വിറ്റ് ഐഫോണും ബൈക്കും വാങ്ങി

പാമ്പാടി ഒമ്പതാംക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത പ്രതികൾ ഐഫോണുകളും ആഡംബര ഇരുചക്ര വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതത്തിനായാണ് ഓരോ തവണയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ വാങ്ങിയത്. ട്യൂഷൻ ക്ലാസിലുള്ള പരിചയത്തിലാണ് പാന്പാടിയിലെ ഒരു സ്‌കൂളിലെ വിദ്യാർഥിയെ പ്രതികൾ സമീപിച്ചത്. മാർച്ച് ആദ്യവാരം മുതലാണ് കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പണം കൊടുത്തില്ലെങ്കിൽ വിദ്യാർഥിയെയും മാതാപിതാക്കളെയും സഹോദരിയെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അമ്മ അറിയാതെയാണ് വിദ്യാർഥി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ ആഭരണങ്ങൾ പ്രതികൾക്ക് കൈമാറിയത്. തട്ടിയെടുത്ത സ്വർണം വിറ്റപ്പോൾ ലഭിച്ച ഭീമമായ തുക ഉപയോഗിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോണുകളും ആഡംബര ഇരുചക്ര വാഹനങ്ങളും പ്രതികൾ വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തിയതോടെയാണ് വിദ്യാർഥി മാതാപിതാക്കളെയും തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചത്.









0 comments