Deshabhimani

എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി  പെൻഷനേഴ്സ് അസോസിയേഷൻ ഐക്യദാര്‍ഢ്യ ധർണ 
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്‌ഘാടനംചെയ്യുന്നു

ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ഐക്യദാര്‍ഢ്യ ധർണ 
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 10, 2026, 01:44 AM | 1 min read

ആലപ്പുഴ
എസ്ഐആറിലൂടെ 13 കോടി ജനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം. ഓൾ ഇന്ത്യ ബിഎസ്എൻഎൽ- ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി. ആലപ്പുഴ ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസ് പരിസരത്ത് നടത്തിയ സമരം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്‌തു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ അധ്യക്ഷനായി. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ ഓഫീഷിയേറ്റിങ് സെക്രട്ടറി ജനറൽ കെ ജി ജയരാജ്, എൻ ഗുരുപ്രസാദ്, എ ആർ റെയ്നോൾഡ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home