ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ സ്കൂൾ കലോത്സവ ലോഗോ കാരായി രാജൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
തലശേരി
ജില്ലാ സ്കൂൾ കലോത്സവ ലോഗോ കാരായി രാജൻ എംഎൽഎ പ്രകാശിപ്പിച്ചു. തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി. ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ തലശേരിയിലാണ് റവന്യു ജില്ലാ കലോത്സവം. 15 സബ്ജില്ലയിൽനിന്നുള്ള യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപ്പെട്ട 8500ലധികം വിദ്യാർഥികൾ 19 വേദികളിലായി മത്സരിക്കും. പൂർണമായും ഹരിത പ്രോട്ടോകൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്. പാനൂർ സ്വദേശി രജീഷ് ഗ്രീൻട്രീ ആണ് ലോഗോ രൂപകൽപന ചെയ്തത്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഷ്റഫ്, സി കെ ഷക്കീർ, ഹയർ സെക്കൻഡറി അസി. കോ–ഓഡിനേറ്റർ ധന്യ പുതുശേരി, കൗൺസിലർമാരായ എ ഷർമിള, ടി വി റാഷിദ, മിലി ചന്ദ്ര, സ്മിത, എം പി ജീവ, യു കെ ബാലചന്ദ്രൻ, എ കെ സുരേഷ്, പി വി സഹീർ, സി രാധാകൃഷ്ണൻ, സിദ്ദീഖ് കാരക്കണ്ടി എന്നിവർ സംസാരിച്ചു.









0 comments