സെക്രട്ടറിയറ്റ് വളയൽ സമരം
വാഹന പ്രചാരണ ജാഥയ്‌ക്ക് ഉജ്വല തുടക്കം

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള കാസർകോട്– - കോഴിക്കോട് മേഖലാ വാഹനപ്രചാരണ ജാഥ കാസർകോട്ട് എം വിജിൻ എംഎൽഎ ജാഥാ ക്യാപ്റ്റൻ എം എ അജിത് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്യുന്നു
കാസർകോട്
ആക്ഷൻ കൗൺസിൽ ഓഫ് സ്്ക്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ 21ന് നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ വിജയത്തിനായുള്ള കാസർകോട്– - കോഴിക്കോട് മേഖലാ പ്രചാരണ വാഹന ജാഥ കാസർകോട്ട് തുടങ്ങി. സിവിൽ സ്‌റ്റേഷൻ പരിസരത്ത് എം വിജിൻ എംഎൽഎ ജാഥാ ക്യാപ്റ്റൻ എം എ അജിത് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ എ ആർ ധന്യവാദ് അധ്യക്ഷനായി. മാനേജർ പി പി സുധാകരൻ, ജാഥാംഗങ്ങളായ കെ പി സുനിൽകുമാർ, ഡോ. ഇ വി സുധീർ, എ വി മനോജ്കുമാർ, കെ വി ഗിരീഷ് എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ കെ ഹരിദാസ് സ്വാഗതവും സംഘാടക സമിതി ജോ.കൺവീനർ സുനിൽകുമാർ നന്ദിയും പറഞ്ഞു. ജാഥ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ പര്യടനം നടത്തി 13ന് വൈകീട്ട് കോഴിക്കോട്ട് സമാപിക്കും. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പാക്കുക, പൊതു സ്‌ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന ജീവനക്കാരും അധ്യാപകരും 21ന് സെക്രട്ടറിയറ്റ് വളയുന്നത്. ഇന്നും നാളെയും കണ്ണൂരിൽ വാഹനപ്രചാരണ ജാഥ ചൊവ്വയും ബുധനും കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ചൊവ്വ പകൽ 12.30– പയ്യന്നൂർ, 3.00– പരിയാരം മെഡിക്കൽ കോളേജ്, 4.30– തളിപ്പറമ്പ്. നാളെ: 9.30 –മയ്യിൽ, 11– ചക്കരക്കൽ, 12.30– കലക്ടറേറ്റ് പരിസരം, 3–തലശേരി, 4.30– മട്ടന്നൂർ എന്നിങ്ങനെയാണ് സ്വീകരണം.









0 comments