Deshabhimani

സഹ. ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത അനിശ്ചിതത്വത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 10, 2026, 01:42 AM | 1 min read

കൊല്ലം

സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം ലഭിക്കേണ്ട സഹകരണ ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത അനിശ്ചിതത്വത്തിൽ. മുൻ കാലങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതിന് തൊട്ടുപിന്നാലെ സഹകരണ ബാങ്ക് ജീവനക്കാർക്കും ക്ഷാമബത്ത അനുവദിച്ച്‌ രജിസ്‌ട്രാർ ഉത്തരവ്‌ ഇറക്കുമായിരുന്നു. പത്ത്‌ വർഷമായി തുടരുന്ന ഇ‍ൗ രീതിയാണ്‌ മുടങ്ങിയത്‌. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് 2026 നവംബർ മുതൽ രണ്ടുശതമാനം ക്ഷാമബത്ത അനുവദിച്ച്‌ കഴിഞ്ഞ മാസം ഉത്തരവിറങ്ങിയിരുന്നു. ഇതുപ്രകാരം വർധിച്ച ശമ്പളം ജീവനക്കാർക്ക് ലഭിച്ചു. വർഷങ്ങളായി ക്ഷാമബത്ത അനുവദിച്ചിരുന്നത് യുഡിഎഫ്‌ സർക്കാർ വന്നപ്പോൾ നടപ്പാക്കാത്തതിൽ അർബൻ ബാങ്കുകൾ ഉൾപ്പെട്ട സഹകരണ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിലാണ്. ക്ഷാമബത്ത വർധന നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബാങ്ക്‌ ജീവനക്കാർ സഹകരണവകുപ്പ്‌ മേലധികാരികളെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി മറുപടി പറയാൻപോലും കഴിയുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home