Deshabhimani

പണിമുടക്കിന്‌ പിന്തുണയുമായി 
കർഷകത്തൊഴിലാളികളും

ദേശീയപണിമുടക്ക്
വെബ് ഡെസ്ക്

Published on Jul 07, 2025, 01:43 AM | 1 min read

ആലപ്പുഴ

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹനയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഒമ്പതിന് നടത്തുന്ന ദേശീയപണിമുടക്ക് വൻവിജയമാക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലനും ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാറും മുഴുവൻ കർഷത്തൊഴിലാളികളോടും അഭ്യർഥിച്ചു. നരേന്ദ്രമോദിയുടെ ബിജെപി സർക്കാർ വ്യവസായ കാർഷിക മേഖലകളിൽ നടപ്പാക്കുന്ന നയങ്ങൾമൂലം വ്യവസായങ്ങൾ തകരുകയും കാർഷികമേഖലയിൽനിന്ന് കർഷകർ പിൻവാങ്ങുന്ന അവസ്ഥയുമാണ്‌. കാർഷികമേഖലയിലൂടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നവർ ഇതുമൂലം ജീവിതോപാധി കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ബജറ്റ് വിഹിതം വെട്ടിക്കുറച്ചും നിരക്ഷരരായ ഗ്രാമീണജനതയ്‌ക്ക്‌ അപ്രാപ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നും ജനദ്രോഹനടപടികള്‍ തുടരുന്നു. കോർപറേറ്റുകളുടെ ചൂഷണങ്ങൾക്ക് തൊഴിലാളികളെ തള്ളിവിടാൻ കരാർവൽക്കരണത്തിന് നിയമപരിരക്ഷ ഉറപ്പാക്കിയ കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു.ഇതിനെതിരെ രാജ്യത്തെ തൊഴിലാളിസമൂഹം നടത്തുന്ന പണിമുടക്കിൽ എല്ലാ കർഷകത്തൊഴിലാളികളും അണിനിരക്കണമെന്ന് സംയുക്ത കർഷകത്തൊഴിലാളി സമിതി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home