ad
Deshabhimani

വേനലവധിക്ക് ശേഷം തമിഴ്‌നാട്ടിലെ സ്‌കൂളുകൾ തുറന്നു

school reopening tamil nadu

Photo Credit: ANI

വെബ് ഡെസ്ക്

Published on Jun 04, 2026, 11:48 AM | 1 min read

ചെന്നൈ: വേനലവധിക്ക് ശേഷം തമിഴ്‌നാട്ടിലെ സ്‌കൂളുകൾ വ്യാഴാഴ്ച വീണ്ടും തുറന്നു. ഈ അധ്യയന വർഷം മുതൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പുതിയ സിലബസായിരിക്കും. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ശുചിത്വം, കുടിവെള്ളം, ഗതാഗതം, സ്കൂളിൽ വേണ്ട തയ്യാറെടുപ്പുകൾ എന്നിവ സ്കൂൾ വിദ്യാഭ്യാസ വകുപ്പും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും വിലയിരുത്തി ഉറപ്പുവരുത്തി.


വിദ്യാർഥികൾക്കായുള്ള സൗജന്യ ബസ് പാസ് പദ്ധതി ഈ വർഷവും തുടരും. പാസ് ലഭിക്കുന്നതുവരെ യൂണിഫോം ധരിച്ച വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. തമിഴ്‌നാട്ടിൽ നിലവിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 45,000ത്തിലധികം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ 1.3 കോടിയിലധികം വിദ്യാർഥികളാണ് പഠനം നടത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home