ad
Deshabhimani

ഡൽഹി ഹോട്ടൽ തീപിടിത്തത്തിൽ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിലെ 8 ജീവൻ

Family

മരിച്ച വിവേക് അഗര്‍വാളും കുടുംബവും (Photo: NDTV)

വെബ് ഡെസ്ക്

Published on Jun 04, 2026, 11:44 AM | 1 min read

ന്യൂഡൽഹി: 21 പേരുടെ മരണത്തിലേയ്ക്ക് നയിച്ച ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ എട്ട് പേർ‍. സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹൗസ് റാണി പ്രദേശത്തെ 'ഫ്ലറിഷ് സ്റ്റേ' ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് കഴിഞ്ഞ ദിവസം തിപിടിത്തമുണ്ടായത്. ഡൽഹിയിലെ മാക്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന തന്റെ പിതാവിനെ കാണാൻ എത്തിയതായിരുന്നു ഗുരുഗ്രാമിലെ സെക്ടർ 46-ൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് അഗർവാളും കുടുംബവും.


വിവേകിന്റെ ഭാര്യ തർജാനി അഗർവാൾ, രണ്ട് മക്കളായ ജിവിഷ, വര്യ എന്നിവരും മറ്റ് നാല് ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. കുടുംബം ഹോട്ടലിലെ റെസ്റ്റോറന്റിൽ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീ ആളിപടരുകയായിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി കുടുംബത്തിലെ മറ്റ് ബന്ധുക്കൾ എത്തി. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.


കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെയാണ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ 21 പേരാണ് മരണപ്പെട്ടത്. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടസമയത്ത് ഹോട്ടലിൽ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് നി​ഗമനം. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്നും കൈകുഞ്ഞുമായി അമ്മ എടുത്ത് ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അപകടത്തിന്റെ ആഴം വിളിച്ചറിയിക്കുന്ന ദൃശ്യങ്ങൾ കൂടിയായിരുന്നു അത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home