ad
Deshabhimani

സമ്മതപത്രം നൽകി കുടുംബം

മരണശേഷം ശരീരം 
മെഡിക്കൽ കോളേജിന്

ആലപ്പുഴ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം  അസിസ്റ്റന്റ് പ്രഫ. സ്‍മിതാ ജി രാജിന്  സുരേഷ് ബാബു ശരീരം കൈമാറുന്നതിനുള്ള 
സമ്മതപത്രം കൈമാറുന്നു

ആലപ്പുഴ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസിസ്റ്റന്റ് പ്രഫ. സ്‍മിതാ ജി രാജിന് സുരേഷ് ബാബു ശരീരം കൈമാറുന്നതിനുള്ള 
സമ്മതപത്രം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jan 18, 2026, 12:27 AM | 1 min read

മങ്കൊമ്പ്

മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി മരണാനന്തരം മൃതദേഹം വിട്ടുനൽകാൻ സമ്മതപത്രം നൽകി എഴുത്തുകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായിരുന്ന സുരേഷ് ബാബു കാവാലവും കുടുംബവും. ആലപ്പുഴ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസി. പ്രൊഫ. സ്മിതാ ജി രാജിന് ആശുപത്രിയിൽ എത്തി സമ്മതപത്രം നൽകി. ഭാര്യ എ എസ് ബിന്ദുമോൾ(ലേഖ കാവാലം), മക്കളായ ഗൗരി ശങ്കരി, ദയാൽ കൃഷ്ണ എന്നിവരും സമ്മതപത്രം നൽകി. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് മൃതദേഹങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനും സമൂഹത്തിൽ ശാസ്ത്രീയഅവബോധം വളർത്താനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുരേഷ് ബാബു പറഞ്ഞു. മരണശേഷവും സമൂഹത്തിന് ഉപകാരപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home