ad
Deshabhimani

അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി

അനധികൃത കൈയേറ്റം

അനധികൃത കെെയേറ്റങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗവും എന്‍യുഎല്‍എം വിഭാഗവും കടകളിൽ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 01, 2025, 01:55 AM | 1 min read

ആലപ്പുഴ

ആലപ്പുഴ നഗരസഭ പരിധിയില്‍ വാഹനഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസമാകാത്ത തരത്തില്‍ വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിനും, കമാനങ്ങളും, ചമയങ്ങളും നീക്കുന്നതിനും നടപടികള്‍ ആരംഭിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും എന്‍യുഎല്‍എം വിഭാഗവും തെരുവുകളിലും കടകളിലും പരിശോധന നടത്തി. ജില്ലാകോടതിപ്പാലം മുതല്‍ കളരിയ്ക്കല്‍ ജങ്ഷൻവരെയുള്ള 48 കടകളില്‍ പരിശോധന നടത്തി. പാതയോരങ്ങള്‍ കൈയേറി കച്ചവടം ചെയ്യുന്നവര്‍ക്ക് അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിര്‍ദേശം നല്‍കി. അനുമതിയുള്ള തട്ടുകടകള്‍ അവയുടെ വലിപ്പം നിയമാനുസൃതമായി ക്രമപ്പെടുത്തണം. നടപ്പാതകള്‍ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും, കമാനങ്ങളും നീക്കംചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home