ഡി എം ബാബുവിന് സ്മരണാഞ്ജലി

മാരാരിക്കുളം
സിപിഐ എം വളവനാട് ലോക്കൽ സെക്രട്ടറിയായിരുന്ന ഡി എം ബാബുവിന്റെ ആറാം ചരമവാർഷികം ആചരിച്ചു. വളവനാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ്, പി പി സംഗീത, വി ബി അശോകൻ, വി എസ് ചന്ദ്രശേഖരൻ, പി ചിദംബരൻ, എ അഖിൽ എന്നിവർ സംസാരിച്ചു.








0 comments