മുഹമ്മയിൽ ‘ചിരിക്കിലുക്കം' അങ്കണവാടി കലാമേള

മുഹമ്മ
മുഹമ്മ പഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കലാമേള "ചിരിക്കിലുക്കം’ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, അംഗം എൻ ടി റെജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ ആർ മോഹിത്, എസ് ബാബു, മിനി ബിജു, പഞ്ചായത്തംഗങ്ങളായ സ്വപ്‌ന ഷാബു, രഞ്ജിനി ഉദയൻ, ആസാദ് സ്കൂൾ പ്രധാനാധ്യാപകൻ പ്രമോദ്, ഐ സി ഡി എസ് സൂപ്പർവൈസർ എസ് അശ്വതി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ സമ്മാനം വിതരണംചെയ്‌തു.







0 comments