മലയോരത്ത് കർഷക ലോങ്‌മാർച്ച്

കൊട്ടിയൂർ ജനജീവിതം പോലും അസാധ്യമാക്കുന്ന പരിസ്ഥിതി ലോല വിജ്ഞാപനത്തിനെതിരെ മലയോര കർഷകർ പ്രക്ഷോഭത്തിന്. ജില്ലയിൽ ഇഎസ്‌എ പരിധിയിൽ വരുന്ന കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളിൽ കർഷകർ പ്രത്യക്ഷ സമരത്തിനിറങ്ങി. 27ന് മൂന്നിടത്തും ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. 10, 11 തീയതികളിൽ രാപകൽ സമരവും സംഘടിപ്പിക്കും. ഇഎസ്‌എ വിഷയത്തിൽ യുഡിഎഫ് സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടി കൊട്ടിയൂർ ജനകീയ ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച കാൽനടപ്രചാരണ ജാഥക്ക് ശനിയാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാൽച്ചുരം പുതിയങ്ങാടിയിൽ ജാഥ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് ഉദ്‌ഘാടനം ചെയ്‌തു. കേരളാ കേൺഗ്രസ് എം നേതാവ് ജോസ് കൊച്ചുതറ അധ്യക്ഷനായി. ജാഥാലീഡർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ മാനേജരും ആക്‌ഷൻ കമ്മറ്റി ചെയർമാനുമായ കെ ജെ ജോസഫ്, കൺവീനർ സി ടി അനിഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് അമ്പായത്തോട്, കണ്ടപ്പുനം, പന്ന്യാമല സെന്റർ, പാമ്പറപ്പാൻ, നീണ്ടുനോക്കി, പള്ളിയറ ജങ്‌ഷൻ, പൊയ്യമല എന്നിവടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് ചുങ്കക്കുന്ന് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വി ജി പത്മനാഭൻ, കെ പി സുരേഷ്‌കുമാർ, ടി വിജയൻ, പി പ്രഹ്ലാദൻ, കെ ടി ജോസഫ്, പി വി പ്രഭാകരൻ, കെ എ രജീഷ്, എം സി ഷാജു തുടങ്ങിയവർ സംസാരിച്ചു. 10 ന് കീഴ്പ്പള്ളിയിൽ രാപകൽ സമരം ഇരിട്ടി ആറളത്തെ ഇഎസ്എ വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 10, 11 തീയതികളിൽ കർഷക രക്ഷാ സമിതി നേതൃത്വത്തിൽ കീഴ്‌പ്പള്ളിയിൽ അണിനിരത്തി രാപകൽ സമരം നടക്കും. 10ന് പകൽ മൂന്നിനാരംഭിക്കുന്ന സമരം 11ന് രാവിലെ ഒന്പതിന് സമാപിക്കും. 27 ന് ആറളത്ത് ഹർത്താൽ ഇഎസ്എ വിജ്ഞാപന നിർദേശത്തിൽ പ്രതിഷേധിച്ച് കർഷക രക്ഷാസമിതി നേതൃത്വത്തിൽ 27ന് ആറളം പഞ്ചായത്തിൽ ഹർത്താലാചരിക്കും.







0 comments