Deshabhimani

വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ

Ebenezer Higher Secondary School

മൂവാറ്റുപുഴ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ടീം ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Nov 08, 2026, 02:03 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 645 പോയിന്റോടെയാണ് ചാമ്പ്യൻമാരായത്. മൂവാറ്റുപുഴ സെന്റ്‌ അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ റണ്ണറപ്പായി. എൽപി പൊതുവിഭാഗം മത്സരത്തിൽ 65 പോയിന്റ്‌ വീതം നേടി മൂവാറ്റുപുഴ ലിറ്റൽ ഫ്ലവർ എൽപി സ്കൂൾ, മുളവൂർ എംഎസ്എം എൽ പി, നിർമ്മല ജൂനിയർ മൂവാറ്റുപുഴ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.


സംസ്‌കൃതോത്സവം യുപി വിഭാഗത്തിൽ എബനേസർ സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ വിവേകാനന്ദ വിദ്യാലയവും ചാമ്പ്യൻമാരായി. അറബി കലോത്സവത്തിൽ കാവുങ്കര മുസ്ലീം എൽപി സ്കൂൾ, മുളവൂർ എംഎസ്എം എൽപി എന്നിവർ എൽപി വിഭാഗത്തിലും യുപി ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിൽ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളും ചാമ്പ്യൻമാരായി.


സമാപന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ മിനി മോഹൻദാസ് അധ്യക്ഷയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അമൃത സനൂപ് സമ്മാന വിതരണം നിർവഹിച്ചു. കലോത്സവ കൂപ്പൺ സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ നിർവഹിച്ചു. എബനേസർ സ്‌കൂൾ മാനേജർ കമാൻഡർ സി കെ ഷാജി, പ്രധാന അധ്യാപിക ജീമോൾ കെ ജോർജ്, എഇഒ പി എൻ സജിമോൻ, സാഹിത്യകാരൻ പോയാലി സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ബിജു കുമാർ, അനീഷ് ജോർജ്, എച്ച് എം ഫോറം സെക്രട്ടറിമാരായ എം കെ മുഹമ്മദ് പി എസ് ഷിയാസ്, എബി പോൾ വർഗീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home