സ്വകാര്യബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

ആലുവ എടത്തലയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം
ആലുവ
എടത്തലയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ടാക്സി ഡ്രൈവർ നാസർ അബ്ദുള്ള (54), യാത്രികരായ അനുപമ ജോർജ് (36), ഐവിൻ ജോസ് (8), ഇസബെൽ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടി– -പൂക്കാട്ടുപടി റോഡിൽ എടത്തല പഞ്ചായത്ത് ഓഫീസിനുസമീപം ശനി പകൽ 11.30ന് ആയിരുന്നു അപകടം. പുക്കാട്ടുപടി ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽവന്ന കാറുമായാണ് കൂട്ടിയിടിച്ചത്.









0 comments