Deshabhimani

കൊല്ലത്ത് വീണ്ടും ജന്തർ മന്തർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 02:18 AM | 1 min read

കൊല്ലം

ഡൽഹിയിൽ നടത്തുന്ന സമരങ്ങളെ അടിച്ചമർത്തുകയും ജന്തർ മന്തറിലെ സമരങ്ങൾ നിരോധിക്കുകയും ചെയ്ത കേന്ദ്രസർക്കാരിനെതിരെ പ്രവാസി സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ശനി വൈകിട്ട് വീ പാർക്കിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. ജില്ലാ പ്രസിഡന്റ് സി അജയകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാ
ന കമ്മിറ്റി അംഗം അഡ്വ. കെ പി സജിനാഥ്‌, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്‌, സംസ്ഥാന കമ്മിറ്റി അംഗം എം ശശിധരൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജു രാഘവൻ, ജോയിന്റ് സെക്രട്ടറി എ ദസ്തക്കിർ, ജബ്ബാർ തേക്കിൽ, സന്തോഷ് മാനവം, അഡ്വ. ഷൈൻ ദേവ് എന്നിവർ സംസാരിച്ചു. ഭരണഘടന ആമുഖം സംസ്ഥാന കമ്മിറ്റി അംഗം എ സി ജയലക്ഷ്മി വായിച്ചു.ജബ്ബാർ വെട്ടതെയ്യത്ത്, ജയശ്രീ എന്നിവർ നയിച്ച ഗാനസ ന്ധ്യ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home