Deshabhimani

സുരക്ഷ വർധിപ്പിക്കണമെന്ന്‌ നാട്ടുകാർ

മൂവാറ്റുപുഴ ഹോസ്റ്റൽ ജങ്‌ഷനിൽ 
അപകടം പെരുകുന്നു

Accidents on the Rise at Hostel Junction

മൂവാറ്റുപുഴ ഹോസ്റ്റൽ ജങ്ഷനിൽ അപകടത്തിൽപ്പെട്ട കാർ

വെബ് ഡെസ്ക്

Published on Nov 08, 2026, 02:10 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ തൊടുപുഴ റോഡിലെ ഹോസ്റ്റൽ ജങ്‌ഷനിലും സമീപത്തും വാഹനാപകടങ്ങൾ വർധിക്കുന്നതുമൂലം നാട്ടുകാർ ഭീതിയിൽ. രണ്ടാഴ്ചമുമ്പ് ഹോസ്റ്റൽ ജങ്‌ഷനുസമീപം അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. മകൻ ഏഴുവയസ്സുകാരൻ ചികിത്സയിലാണ്. ഇവിടെ സ്ഥിരമായി ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. വർഷങ്ങൾക്കുമുമ്പ് തൊടുപുഴ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചു. ഹോസ്റ്റൽ ജങ്‌ഷനിലെ വളവും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ് അപകടങ്ങൾക്ക് കാരണമെന്ന് പറയുന്നു. ശനിയാഴ്ച ഒമ്പതുവയസ്സുകാരി അപകടത്തിൽ മരിച്ചതിനെ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. സ്കൂൾ, കോളേജ്, ഹോസ്റ്റൽ മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ഭാഗത്ത് രാവിലെയും വൈകിട്ടും വലിയ തിരക്കുണ്ട്. സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home