Deshabhimani

സമര വളന്റിയർമാർക്ക് സ്വീകരണം നൽകി

ചെങ്ങന്നൂർ ഏരിയയിൽ നിന്നും  പങ്കെടുക്കുന്ന സിഐടിയു വളന്റിയർമാർക്കുള്ള സ്വീകരണ സമ്മേളനം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ ഏരിയയിൽ നിന്നും പങ്കെടുക്കുന്ന സിഐടിയു വളന്റിയർമാർക്കുള്ള സ്വീകരണ സമ്മേളനം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:08 AM | 1 min read

ചെങ്ങന്നൂർ

സിഐടിയു ഡൽഹി മാർച്ചിൽ പങ്കെടുക്കുന്ന വളന്റിയർമാർക്ക്‌ സിഐടിയു ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി. കാരയ്ക്കാട് ജങ്ഷനിൽ ചേർന്ന യോഗം സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ല കമ്മിറ്റിയംഗം എ ജി അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം കെ മനോജ്, പി ഡി സുനീഷ് കുമാർ, രജിത ചന്ദ്രൻ, എൻ എ രവീന്ദ്രൻ, ഹേമലത മോഹൻ, ജില്ല പഞ്ചായത്തംഗം നിതിൻ സി ചെറിയാൻ, എം സനു എന്നിവർ സംസാരിച്ചു. മങ്കൊമ്പ് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സിഐടിയു നേതൃത്വത്തിൽ ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ചിൽ കുട്ടനാട് ഏരിയയിൽനിന്ന് പങ്കെടുക്കുന്ന സമര വളന്റിയർമാർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി മനു സി പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ കെ ആർ പ്രസന്നൻ അധ്യക്ഷനായി. കെ കെ അശോകൻ, എം കൃഷ്ണലത, പ്രസന്ന സതീഷ്‌ണകുമാർ, ശോഭന ഉദയകുമാർ, ജി ഉണ്ണികൃഷ്ണൻ, പി വി രാമഭദ്രൻ, ജോജോ ആന്റണി, കെ സി സാബു, എ പി സജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan

01

print edition കെഎഎസ് അട്ടിമറി; അന്തിമചട്ടത്തിനും തിരക്കിട്ട നീക്കം
Ftune

03

print edition വെളുക്കാൻ തേച്ച് വൃക്കരോഗം; അന്വേഷണം തുടങ്ങി
tyre

06

print edition വിലയിടിക്കാൻ എംആർഎഫിന്റെ റബർ ഇറക്കുമതി
deshabhimani section

Recommended

Deshabhimani
Home