Deshabhimani

അപകടഭീതിയേകി വൻമരം

ചേർത്തല എക്‌സ്‌റേ കവലയ്‌ക്ക്‌ വടക്ക്‌ കൂറ്റൻമരത്തിന്റെ ചുവടുഭാഗം ദ്രവിച്ചനിലയിൽ

ചേർത്തല എക്‌സ്‌റേ കവലയ്‌ക്ക്‌ വടക്ക്‌ കൂറ്റൻമരത്തിന്റെ ചുവടുഭാഗം ദ്രവിച്ചനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Nov 07, 2026, 12:15 AM | 1 min read

ചേർത്തല

നഗരത്തിലെ പ്രധാന റോഡുവക്കിലെ വൻമരം അപകടഭീതി ഉയർത്തുന്നു. ചേർത്തല എക്‌സ്‌റേ കവലയ്‌ക്ക്‌ വടക്ക്‌ നഗരത്തിലേക്കുള്ള റോഡുവക്കിൽ ദർശന ആർട്‌സ്‌ ആസ്ഥാനത്തിന്‌ മുന്നിലെ തണൽമരമാണ് ഭീഷണിയാകുന്നത്. പ്രായംചെന്നതിനാൽ ചുവടുഭാഗം ദ്രവിച്ച് തായ്‌ത്തടിയുടെ ഒരുഭാഗം ഇല്ലാതായി. കൂറ്റൻ ശിഖരങ്ങൾ ഏതുസമയവും റോഡിലേക്ക്‌ പതിക്കാവുന്ന അവസ്ഥയിലാണ്. ശിഖരങ്ങൾ റോഡിലേക്ക്‌ വീഴുന്നത്‌ പതിവായി. ഇരുചക്രവാഹന യാത്രക്കാർക്ക്‌ പരിക്കേൽക്കുകയുംചെയ്‌തു. തായ്‌ത്തടി ഒടിഞ്ഞ്‌ മരംതന്നെ ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയാണ്‌. ബസുകൾ ഉൾപ്പെടെ രാപ്പകൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ്‌ തണൽമരം അപകടഭീഷണി ഉയർത്തുന്നത്‌. മരം വെട്ടിമാറ്റാൻ പലതവണ അധികൃതർക്ക്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇനിയും വൈകിയാൽ അപകടം ഉറപ്പാണെന്ന്‌ നാട്ടുകാർ പറഞ്ഞു. അപകടാവസ്ഥ അറിയാതെ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ മരത്തിന്‌ ചുറ്റുവട്ടത്ത്‌ പാർക്കുചെയ്യുന്നത്‌ പതിവാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home