ad
Deshabhimani

കൂറ്റൻ അണലിയെ പിടികൂടി

snake

പാസ്‌റ്റർ ചാർലി വർഗീസ് അണലിയെ പിടിക്കുന്നു

വെബ് ഡെസ്ക്

Published on May 13, 2026, 02:02 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് കുരട്ടിശേരി കൊല്ലശേരി ഭാഗത്തുനിന്നും കൂറ്റൻ അണലിയെ പിടികൂടി. ചൊവ്വ പകൽ 1.30നാണ്‌ ഏറെ വലിപ്പമുള്ള അണലിയെ സ-്‌നേക്ക്‌ റെസ-്‌ക്യൂ വളന്റിയർ പാസ്‌റ്റർ ചാർലി വർഗീസ് പിടികൂടിയത്. രാവിലെ എട്ടിന് ചേലക്കാട്ട് തറയിൽപള്ളത്ത് അയ്യൂബ് – റംലാബീവി ദമ്പതികൾ താമസിക്കുന്ന വീടിനുസമീപത്താണ് അണലിയെ കണ്ടത്. പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചതിനെ തുടർന്ന് പാസ്‌റ്റർചാർലി വർഗീസ് എത്തിയെങ്കിലും തൊട്ടടുത്ത് കാട് കയറിക്കിടക്കുന്ന പറമ്പിലെ മതിലിന്‌ മുകളിലൂടെ പാമ്പ് ഇഴഞ്ഞ് രക്ഷപ്പെട്ടതിനാൽ പിടികൂടാൻ കഴിയാതെ മടങ്ങി. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിന്റെ നിർദേശപ്രകാരം ജെസിബി ഉപയോഗിച്ച് പറമ്പിലെ കാട് വൃത്തിയാക്കി വീണ്ടും അണലിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പാസ്‌റ്റർ ചാർലി വർഗീസ് എത്തി അണലിയെ പിടികൂടി സഞ്ചിയിലാക്കി വനം വകുപ്പിന് കൈമാറും. മാന്നാർ പഞ്ചായത്തിൽ കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളുടെ ഉടമസ്ഥർ അടിയന്തരമായി കാട് വെട്ടി വൃത്തിയാക്കണം. അല്ലാത്തപക്ഷം കേരളാ പഞ്ചായത്ത് രാജ് ആക-്‌ട്‌ പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home