ഡ്രോൺ പറന്നു വിത്ത് വിതച്ചു

തണ്ണീർമുക്കം
തണ്ണീർമുക്കം പഞ്ചായത്തിലെ കണ്ണങ്കര വാർഡിലെ കാക്കത്തുരുത്തു പാടശേഖരത്തിലെ 40 ഏക്കറിൽ ഇത്തവണ വിത്തുവിതച്ചത് ഡ്രോൺ ഉപയോഗിച്ച്. വർഷങ്ങളോളം തരിശായി കിടന്ന പാടത്ത് നാലുവർഷമായി നെൽകൃഷിയുണ്ട്. ആരും കൃഷിചെയ്യാൻ തയ്യറാകാതെ ചെളിയും പോളയും നിറഞ്ഞ് പാഴ്നിലമായിരുന്നു. യുവകർഷകനായ പനയിടയിൽ ശിവദാസനാണ് നിലമുടമകളുടെ സമ്മതത്തോടെ ഈ 40 ഏക്കറിലും കൃഷി തുടങ്ങിയത്. പാടശേഖരം പ്രസിഡന്റ് ടോമിയും ശിവദാസനും കുട്ടനാടൻ പ്രദേശത്തുപോയി ഡ്രോൺ വിതനടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പഠിച്ചാണ് പരീക്ഷണം. കാക്കത്തുരുത്തിൽ വിതനടത്താൻ അവരെ ക്ഷണിക്കുകയായിരുന്നു. യന്ത്രസഹായത്തോടെ വിതയ്ക്കുന്നത് കാണാൻ നിരവധിയാളെത്തി. ഏക്കറിന് 40 കിലോ വിത്താണ് ഉപയോഗിച്ചത്. മൊത്തം വിതയ്ക്കാൻചെലവ് വന്നത് 25,000 രൂപയാണ്. ഒരു ദിവസം കൊണ്ടുതന്നെ വിതപൂർത്തിയായി.









0 comments