ad
Deshabhimani

പ്രതിഷേധിച്ച്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ

ദൂരത്തൊരു പണി അതും ഒരുദിവസം

തൊഴിലുറപ്പ് തൊഴിലാളികളെ വാർഡ് മാറ്റി ഒരു ദിവസത്തെ പണി നൽകാൻ തീരുമാനിച്ച നടപടിക്കെതിരെ മുഹമ്മ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ  പ്രതിഷേധ യോഗത്തിൽ  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഡി ഷാജി സംസാരിക്കുന്നു

തൊഴിലുറപ്പ് തൊഴിലാളികളെ വാർഡ് മാറ്റി ഒരു ദിവസത്തെ പണി നൽകാൻ തീരുമാനിച്ച നടപടിക്കെതിരെ മുഹമ്മ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ പ്രതിഷേധ യോഗത്തിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ഡി ഷാജി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 12:54 AM | 1 min read

മുഹമ്മ

മുഹമ്മ പഞ്ചായത്തിൽ തൊഴിലിന്‌ അപേക്ഷ കൊടുത്ത 457 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിലോമീറ്ററുകൾ അകലെ വാർഡുമാറി ഒരുദിവസത്തെ പണി നൽകി. ദ്രോഹനടപടിയിൽ പ്രതിഷേധിച്ച് തൊഴിലിന് പോകില്ലെന്ന് തൊഴിലാളികൾ. അധികൃതരുടെ ധിക്കാരം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. രണ്ടാം വാർഡിൽ തൊഴിലിനപേക്ഷിച്ച 59 പേർ എട്ടാം വാർഡിൽ പോയി ഒരു ദിവസത്തെ പണി ചെയ്യണം. എട്ടാം വാർഡിലെ 34 തൊഴിലാളികൾ 16-ാം വാർഡിൽ പോകണം. ഒന്നാം വാർഡിലെ 52 തൊഴിലാളികൾ പതിനൊന്നാം വാർഡിലും ഏഴാം വാർഡുകാർ രണ്ടാം വാർഡിലും 14-ാം വാർഡിലെ തൊഴിലാളികൾ ഒന്നാം വാർഡിലും പോയി പണിചെയ്യണമെന്നാണ് പഞ്ചായത്ത്‌ തീരുമാനം. ഇങ്ങനെ ഒമ്പത് വാർഡുകളിലെ 457 തൊഴിലാളികളോടാണ് ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി. വാർഡുകൾ തമ്മിൽ കിലോമീറ്ററുകൾ അകലം ഉണ്ട്. ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന ജോലിയാണിപ്പോൾ. ഇതിനായി തൊഴിലാളികൾ പ്ലാസ്റ്റിക്ക് കവറും വിത്തും വാങ്ങി നൽകിയാൽ മാത്രം പണി കൊടുക്കാമെന്നാണ് അധികൃതർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home