അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ

കാഞ്ഞങ്ങാട്
അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ദാമോദരൻ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ എന്നിവർ സംസാരിച്ചു. ടി പ്രകാശൻ, പി കെ വിനോദ്, എൻ കെ ലസിത, വി ജഗദീഷ്, വി പവിത്രൻ, രാജീവൻ ഉദിനൂർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും മധു കരിമ്പിൽ നന്ദിയും പറഞ്ഞു. നിരവധി സർവീസ് സംഘടനാ നേതാക്കളും ജീവനക്കാരും പ്രതിഷേധത്തിൽ പങ്കെടുത്തു.










0 comments