ad
Deshabhimani

കാറും ലോറിയും കൂട്ടിയിടിച്ചു

രണ്ടരവയസുള്ള കുട്ടി ഉള്‍പ്പെടെ 
കുടുംബത്തിലെ 4 പേര്‍ക്ക് ഗുരുതരം

ആറങ്ങാടിയില്‍ കൂട്ടിയിടിച്ച കാറും ലോറിയും
വെബ് ഡെസ്ക്

Published on Sep 03, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

ആറങ്ങാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടരവയസുള്ള കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുന്പള ഷിറിയയിലെ മുഹമ്മദ് യാസിന്‍ (34), ഭാര്യ നിയാഫ (24), രണ്ടര വയസുള്ള മകന്‍ സോഹാന്‍, മുഹമ്മദ് യാസിന്റെ മാതാവ് ഖദീജ (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ബുധൻ രാവിലെയാണ് അപകടമുണ്ടായത്. നീലേശ്വരം ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വന്ന ടാറ്റാ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലം കഴിഞ്ഞുള്ള റോഡ് ജങ്‌ഷനിലാണ്‌ അപകടമുണ്ടായത്. ഏറെ അപകടസാധ്യതയുള്ള ഇവിടെ കാര്‍ ഓടിച്ചയാള്‍ക്ക് റോഡ് മാറിയതാണ് അപകടത്തിനിടയാക്കിയത്. നാട്ടുകാര്‍ കാറിന്റെ ഡോര്‍ പൊളിച്ച് കാറില്‍ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home