ad
Deshabhimani

വീട്ടുമുറ്റത്ത്‌ കിടന്ന കാറിന് തീയിട്ടു

കാർ കത്തിക്കുന്ന  സിസിടിവി ദൃശ്യം
വെബ് ഡെസ്ക്

Published on Jul 05, 2025, 01:42 AM | 1 min read

ചെങ്ങന്നൂർ

വീട്ടുമുറ്റത്തു കിടന്ന കാർ അജ്ഞാതൻ പെട്രോളൊഴിച്ച്‌ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്‌ പിന്നിൽ റെയിൽവേ റോഡരികിൽ കോണത്തേത്ത് പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്തുകിടന്ന കാറാണ് വെള്ളി പുലർച്ചെ 12.30 ഓടെ കത്തിച്ചത്‌. നാലുവർഷം പഴക്കമുള്ള ടോയോട്ട ഗ്ലാൻസ കാർ പൂർണമായും കത്തിനശിച്ചു. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടേതാണ്‌ കാർ. സംഭവസമയം രാജമ്മയ്‌ക്കൊപ്പം നാലു വയസുകാരി അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹൻ, ലേഖ എന്നീ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വീടിനുള്ളിലെ കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയിലേക്കും തീപടർന്നെങ്കിലും ചെങ്ങന്നൂർ അഗ്‌നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. വീട്ടിലെ സിസിടിവി ക്യാമറയിൽനിന്ന്‌ ഒരാൾ കാർ കത്തിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക്‌ പൊള്ളലേറ്റിട്ടുണ്ടെന്നും കരുതുന്നു. ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home