പത്തനാപുരം ഗാന്ധിഭവന്റെ ശാഖ മുതുകുളത്ത് തുറന്നു

മുതുകുളം വടക്ക് കൊല്ലകൽ ക്ഷേത്രത്തിന് സമീപം പ്രവർത്തനം തുടങ്ങിയ പത്തനാപുരം ഗാന്ധിഭവന്റെ 23–-ാം ശാഖ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
പത്തനാപുരം ഗാന്ധിഭവന്റെ 23–-ാം ശാഖ മുതുകുളം വടക്ക് കൊല്ലകൽ ക്ഷേത്രത്തിന് സമീപം പ്രവർത്തനം തുടങ്ങി. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്‌തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷനായി. ആദ്യ അന്തേവാസിയെ മന്ത്രി എം ലിജു സ്വീകരിച്ചു. ഗാന്ധിഭവന് സൗജന്യമായി ഭൂമിയും വീടും നൽകിയ സിബിഐ മുൻ അഡീഷണൽ സൂപ്രണ്ട് മുതുകുളം പുതിയവീട്ടിൽ എൻ സുരേന്ദ്രൻ, ഭാര്യ റിട്ട. പ്രധാനാധ്യാപിക സതി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുതിയവീട്ടിൽ നാണു, പങ്കജാക്ഷി സ്‌മാരകമന്ദിരം, ഗാന്ധിഭവൻ സിൽവർ ജൂബിലി മന്ദിരം, കൊച്ചുവീട്ടിൽ സുകുമാരൻനായർ സ്‌മാരക ഹാൾ എന്നിവയുടെ സമർപ്പണവും നടന്നു. സജി ചെറിയാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വൈസ്‌പ്രസിഡന്റ് ജി എസ് ബൈജു, ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ സൂര്യമംഗലം, ഡി സുജാത, മുഹമ്മദ് ഷെമീർ, എം ആർ രാജേഷ്‌കുമാർ, എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അന്പതോളം വയോജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് മുതുകുളം ഗാന്ധിഭവനിലുള്ളത്.









0 comments