ad
Deshabhimani

ഫുട്‌ബോൾ ടൂർണമെന്റ്‌ നടത്തി

football tournament

ഡിവൈഎഫ്ഐ കോതമംഗലം വലിയപാറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വസു മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 01:14 AM | 1 min read

കോതമംഗലം


‘വേണ്ടാ ഹിംസയും വേണ്ടാ ലഹരിയും' എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ്ഐ വലിയപാറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് വസു മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും പൊതുസമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബേസിൽ ജേക്കബ് അധ്യക്ഷനായി.


വിജയികൾക്ക് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉപഹാരവും ക്യാഷ് അവാർഡും നൽകി. പ്രദേശത്തെ കർഷകരെ കർഷകസംഘം ജില്ലാ സെക്രട്ടറി ആർ അനിൽകുമാറും കർഷക തൊഴിലാളികളെ കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ പി മോഹനും ആദരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിയോ പയസ്, ജോണി കുര്യൈപ്പ്‌, അരുൺ പി ബോബൻ, ആദർശ് കുര്യാക്കോസ്, റിതേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home