ചലഞ്ചേഴ്സ് വാർഷികവും അനുമോദനവും

മുഹമ്മ
ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ 20–ാമത് വാർഷികവും ഓണാഘോഷവും പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് സി ആർ ഷാജി അധ്യക്ഷനായി. ശ്രീജിത്ത് സുകുമാരൻ, ആലപ്പുഴ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ അനന്തലാൽ എന്നിവർ വിശിഷ്‌ടാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ കനിവ് ചികിത്സാ ധനസഹായം വിതരണംചെയ്‌തു. വി എസ് അച്യുതാനന്ദന്റെ സ്‌മരണാർഥം വി എസ് ജനകീയ ലാബ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും മുഹമ്മയിലെ മികച്ച ജൈവ കർഷകൻ അജിത്കുമാർ കൂനാട്ടുചിറയ്‌ക്ക് സമ്മാനിച്ചു. ലതീഷ് ബി ചന്ദ്രൻ, ഉഷ ബോസ്, ജയ രാജേഷ്, കെ എസ് സുനിമോൻ, രേവതി വിപിൻ, സെലിൻ എന്നിവർ സംസാരിച്ചു.










0 comments